Latest NewsIndiaNews

പാകിസ്ഥാന്റെ മൂക്കിനുകീഴെ ദേശീയപാതയിൽ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം: ഏതുവെല്ലുവിളിയും നേരിടാൻ രാജ്യം പര്യാപ്തം

ജയ്പൂർ: പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെ പറന്നിറങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം. ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് രണ്ട് കേന്ദ്രമന്ത്രിമാരുമായി ആ യുദ്ധവിമാനം പറന്നിറങ്ങിയത്. രാജ്യത്തെ ആദ്യത്തെ എമർജൻസി ലാൻഡിങ്ങ് എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ്ങും ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിയും രാജസ്ഥാനിലെ ബാമേറിലെ ദേശീയപാത 925 എയിലേക്ക് പറന്നിറങ്ങുകയായിരുന്നു. പരീക്ഷണ ലാൻഡിങ്ങ് വിജയകരമായി പൂർത്തിയാക്കി.

വ്യോമസേനയുടെ സി. 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനമാണ് കേന്ദ്രമന്ത്രിമാരുമായി ഹൈവേയില്‍ ഇറങ്ങിയത്. ദേശീയ ഹൈവെ അതോറിറ്റിയും വ്യോമസേനയും ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്. 765 കോടി രൂപയാണ് ചിലവ്. ലക്‌നൗ – ആഗ്ര എക്സ്പ്രസ് ഹൈവേ ഉൾപ്പടെ പന്ത്രണ്ട് നാഷണൽ ഹൈവേകൾ ഇത്തരത്തിൽ എയർസ്ട്രിപ് നിർമ്മിക്കാൻ യോഗ്യമായി കണ്ടെത്തിയിട്ടുണ്ട്.

Also Read:കൊല്ലത്ത് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ സർട്ടിഫിക്കറ്റ്

രാജ്യത്തിന്‍റെ വ്യോമതാവളങ്ങള്‍ ശത്രുസേനകള്‍ ആക്രമിച്ചാല്‍, പകരം റണ്‍വേകളായി ദേശീയപാതകളെ ഉപയോഗിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിനെ സാധൂകരിക്കുന്നതാണ് വിജയ പരീക്ഷണ യാത്ര. ഏതുവെല്ലുവിളിയും നേരിടാൻ രാജ്യം പര്യാപ്‍തമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ രാജ്‍നാഥ് സിങ് പറഞ്ഞു. രാജസ്ഥാനു പിന്നാലെ ബംഗാളിലും ജമ്മുകശ്‍മീരിലും ആന്ധ്രയിലുമടക്കം രാജ്യത്ത് ഇത്തരത്തില്‍ 28 റണ്‍വേകള്‍ ഒരുക്കാനാണ് പദ്ധതി. വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ, സംയുക്തസേനാമേധാവി ബിപിൻ റാവത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button