Latest NewsKeralaIndiaNews

ലാവ്‌ലിനിൽ കുഞ്ഞാലിക്കുട്ടി സഹായിച്ചു,പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിക്കളയുന്നത്: എപി അബ്ദുള്ളക്കുട്ടി

അന്വേഷണത്തെ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി തടയുകയാണ്

ന്യൂഡല്‍ഹി: എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിപാടിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാവ്‌ലിന്‍ കേസില്‍ പണ്ട് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ സഹായിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ തള്ളിക്കളഞ്ഞതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളില്‍, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആര്‍.നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നുമുള്ള വിചിത്ര നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്നു. എന്നാല്‍ അന്വേഷണത്തെ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി തടയുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കുമെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button