തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 80 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ജീവനക്കാര്‍ക്ക് ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നല്‍കിയിരുന്നില്ല. ഇതോടെ 28000 ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിലായി. ഇക്കാര്യം കെഎസ്ആര്‍ടിസി, ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും ശമ്പളം നല്‍കാനുള്ള ഉത്തരവ് ഇറക്കുകയുമായിരുന്നു. നിലവിലെ നടപടിക്രമം അനുസരിച്ച് ശമ്പള വിതരണം നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
Read Also : അഴിമതി: വി.കെ. ശശികലയുടെ 100 കോടിയുടെ മൂല്യം വരുന്ന 24 ഏക്കർ പിടിച്ചെടുത്തു
ജീവനക്കാരിടെ ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. കോവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്.
Post Your Comments