പെഷവാര്‍: ഭീകരരെന്നു വിളിക്കുന്നവരെ ശത്രുവാക്കുമെന്ന് പാക് താലിബാന്. തങ്ങളെ ഭീകരരും തീവ്രവാദികളുമായി മുദ്രകുത്തിയാല്‍, അങ്ങനെ ചെയ്യുന്നവരെ ശത്രുക്കളായി കണക്കാക്കുമെന്ന് പാക് താലിബാന് എന്നറിയപ്പെടുന്ന ടിടിപിയാണ് മുന്നറിയിപ്പ് നല്‍കിയത്.
ടിടിപി വക്താവ് മുഹമ്മദ് ഖുറാസാനി ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തെഹ്രിക് ഇ താലിബാന് 2007 മുതല്‍ക്കേ പാകിസ്ഥാനില്‍ രൂപമായതാണ്. 2008 ല്‍ പാക് സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിത പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനെതിരേ പ്രതിഷേധം ശക്തമാകുന്നു. പടിഞ്ഞാറൻ അഫ്ഗാൻ നഗരമായ ഹെറാത്തിൽ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments