തൃശൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട പിക്അപ് വാനില്‍നിന്ന് 500 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി. 20 ലിറ്ററിന്റെ 40 കന്നാസുകളിലായാണ് വ്യാജ ഡീസല്‍ കൊണ്ടുവന്നിരുന്നത്. തൃശൂര്‍ നഗരത്തില്‍നിന്ന് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇന്ധനമായി വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി തൃശൂര്‍ എ.സി.പി വി.കെ. രാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പൊലീസിനെ കണ്ട് വാഹനത്തിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
Read Also: രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം?
ഡീസല്‍ വില്പന നടത്തിയതെന്ന് കരുതുന്ന 23,500 രൂപ വാഹനത്തില്‍നിന്ന് കണ്ടെടുത്തു. ഇരിങ്ങാലക്കുട സ്വദേശി തൈവളപ്പില്‍ സജീവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വ്യാജമായി ഡീസല്‍ നിര്‍മിച്ച് വില്പന നടത്തിയതിന് അവശ്യവസ്തു നിയമപ്രകാരവും ഡീസല്‍ അനധികൃതമായി കൈകാര്യം ചെയ്തതിന് കേന്ദ്ര സര്‍ക്കാറിന്റെ 2005ലെ ഉത്തരവ് പ്രകാരവുമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒറിജിനല്‍ ഡീസലിന് 100 രൂപയോളം വിലയുള്ളപ്പോള്‍ 75 രൂപ നിരക്കിലാണ് വ്യാജ ഡീസല്‍ വില്പന നടത്തിയിരുന്നത്. ബസുകളിലാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇതാകട്ടെ തീപിടിത്തമുള്‍പ്പെടെ ഏറ്റവും അപകട സാധ്യതയുള്ളതുമാണെന്ന് പൊലീസ് പറയുന്നു.
Post Your Comments