ലഖ്നൗ: യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് സന്യാസിയെ മൂവര്‍ സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി.ബാല്ഡി റായിയിലാണ് സംഭവം. ബദ്രിനാഥ് മിശ്ര(45)ആണ് കൊല്ലപ്പെട്ടത്. 5,000 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബന്ദ്രിനാഥിനെ കൊലപ്പെടുത്തിയത്.
എന്നാൽ മദ്യലഹരിയിലായിരുന്ന മൂന്നുപേരും ബന്ദ്രിനാഥുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം.സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി സര്‍ക്കിള്‍ ഓഫീസര്‍ രാജാറാം ചൗധരി അറിയിച്ചു.
Post Your Comments