Latest NewsKerala

നിപ വൈറസ്​: ചാത്തമംഗലം പഞ്ചായത്തില്‍ കടുത്ത നിയന്ത്രണം, മൂന്ന് ജില്ലകളിൽ ജാഗ്രത

പട്ടികയില്‍ കുട്ടിയുടെ നാട്ടിലെ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ കണ്ടെത്തിയവരെ നീരീക്ഷിക്കും

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച്‌​ 12കാരന്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട്​ ചാത്തമംഗലം പഞ്ചായത്തില്‍ കടുത്ത നിയന്ത്രണം. ഒമ്പതാം വാര്‍ഡ്​ പൂര്‍ണമായും അടച്ചിട്ടു. എട്ട്​, 10,12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന്​ ജില്ലാ കലക്​ടര്‍ അറിയിച്ചു. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ശനിയാഴ്ച രാത്രി തന്നെ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍, ജില്ലകളിലും ജാഗ്രത വേണം. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം കോഴിക്കോട്ട് ചാത്തമംഗത്തിന് സമീപത്തുള്ള കുട്ടിയുടെ വീടിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിച്ചു.

നിപ്പ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം വാര്‍ഡ് പൂര്‍ണമായും അടയ്ക്കുകയും 8, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്. പൊലീസീന്റെ നേതൃത്വത്തില്‍ മുൻകരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച്‌ റോഡുകള്‍ പൂര്‍ണമായും അടച്ചു.

കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അഞ്ച് പേര്‍ക്ക് കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 17 പേരാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയനായിട്ടുള്ളതിനാല്‍ തന്നെ കുട്ടിയുടെ സമ്പര്‍ക്ക പട്ടിക നീളാന്‍ സാധ്യതയുണ്ട്. പട്ടികയില്‍ കുട്ടിയുടെ നാട്ടിലെ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ കണ്ടെത്തിയവരെ നീരീക്ഷിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികില്‍സയ്ക്കായി പ്രത്യേക ബ്ലോക്ക്, ലാബ് ഉള്‍പ്പെടെ സജ്ജീകരിക്കും. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിദഗ്ദ ചികില്‍സയ്ക്കായി ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെ സജ്ജീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 12 കാരന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ 4.45നായിരുന്നു ചാത്തമംഗലം സ്വദേശിയായ കുട്ടി മരണപ്പെട്ടത്​. മസ്​തിഷ്​കജ്വരവും ഛര്‍ദ്ദിയും ബാധിച്ചാണ്​ കുട്ടി ആദ്യമായി ചികിത്സ തേടിയത്​. പിന്നീട്​ നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക്​ എത്തുകയായിരുന്നു. തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്ബിള്‍ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button