Latest NewsKeralaIndiaNews

ഐ.എസ്.ആര്‍.ഒയുടെ വാഹനം പ്രദേശവാസികള്‍ തടഞ്ഞു : നോക്കുകൂലിയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ

തിരുവനന്തപുരം : വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ 10 ലക്ഷം രൂപ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്.

Read Also :  നിപ വൈറസ് : കേരളത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ 

വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില‍നില്‍ക്കുകയാണ്. ഇതിനിടെ പോലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

വാഹനത്തിന് ഏഴര മീറ്റര്‍ ഉയരവും 96 ചക്രങ്ങുമുണ്ട്. ഐ.എസ്.ആർ.ഒ വിൻഡ് ടണൽ പദ്ധതിക്കാവശ്യമായ കൂറ്റൻ ഉപകരണങ്ങൾ കയറ്റിയ വാഹനം മുംബൈയില്‍ നിന്നാണ് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button