പാലക്കാട്: എം.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണെന്നും പത്രസമ്മേളനം നടത്തിയതിനു ശേഷം താൻ അനുഭവിക്കുന്നത് മാനസിക പീഡനമാണെന്നും വ്യക്തമാക്കി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ രംഗത്ത്. നിലവിലെ സാഹചര്യത്തിൽ ലീഗിനകത്ത് മാത്രമേ സ്ത്രീപ്രാധാന്യം ഇല്ലാത്തത് ഉള്ളു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർക്കും ഫാത്തിമ മറുപടി നൽകുന്നുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിശോധിച്ചാല്‍ എവിടെയൊക്കെയാണ് സ്ത്രീകള്‍ക്ക് കൃത്യമായ പ്രതിനിധ്യം ഉറപ്പാക്കിയിട്ടുള്ളത് എന്ന് മനസിലാകുമെന്ന് ഫാത്തിമ പറയുന്നു.
Also Read:മുഖത്തെ ചുളിവുകൾ നീക്കാന്‍
‘ഏറ്റവും ഒടുവില്‍ വന്ന ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടികയില്‍ ഒരു വനിത പോലും ഇല്ല. അക്കാര്യത്തില്‍ ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. മന്ത്രിസഭയില്‍ മൂന്ന് വനിത മന്ത്രിമാര്‍ ഉണ്ടെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് നിസ്സാരകാര്യമാണ്. ഈ മന്ത്രിസഭയില്‍ കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താമായിരുന്നില്ലേ. അത് എല്ലാവരും ആഗ്രഹിച്ചിരുന്നില്ലേ. ഗൗരിയമ്മയോട് ചെയ്തതെന്താണെന്ന് നമുക്കറിയാം. അക്കാര്യത്തില്‍ ഒരു പാര്‍ട്ടിയെ പോയിന്റെ ചെയ്യേണ്ടതില്ല’, ഫാത്തിമ ഒരു ചാനലിനോട് പ്രതികരിച്ചു.
അതേസമയം തന്നെ എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ ഹരിത ഭാരവാഹികള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തഹ്ലിയ കൂട്ടിചേര്‍ത്തു. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചിട്ടില്ല. പിന്‍വലിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹരിതയിലെ പത്ത് പ്രവര്‍ത്തകരാണെന്നും ഫാത്തിമ പറഞ്ഞു. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് താനടക്കമുള്ള വനിതാ പ്രവർത്തകർ കടന്നു പോകുന്നതെന്നും ഫാത്തിമ വ്യക്തമാക്കി.
Post Your Comments