ശരീരത്തില്‍ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാല്‍ വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നു. സോഡിയം കൂടിയാലും കുറഞ്ഞാലും ദോഷകരമാണ്. അപ്പോള്‍ സോഡിയത്തെ കൃത്യമായ അനുപാത്തില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്. സോഡിയം കുറയുന്നത് തടയാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വെള്ളം ധാരാളം കുടിക്കുകയും സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. സോഡിയത്തിന്‍റെ അളവ് കൂട്ടുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
സോഡിയം ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് സോഡിയം ആവശ്യത്തിന് ലഭിക്കാനും ഒപ്പം ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും നല്ലതാണ്.
ശരീരത്തില്‍ സോഡിയത്തിന്‍റെ അളവ് കുറവുള്ളവര്‍ ചീസ് കഴിക്കുന്നത് നല്ലതാണ്. കാത്സ്യവും പ്രോട്ടീനും കൊണ്ട് സമ്പന്നമായ ചീസില്‍ സോഡിയവും ധാരാളമായി അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസിൽ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ചീസ് നല്ലതാണ്.
Read Also : ‘ഹീറോകള്‍ക്ക് വേറെ നിയമം, ഞാന്‍ പെണ്ണായതു കൊണ്ടല്ലേ’: തലൈവി റിലീസില്‍ തിയേറ്ററുകള്‍ക്കെതിരെ കങ്കണ
വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സോഡിയത്തിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
സോഡിയത്തിന്റെ അളവ് കൂട്ടാനായി അച്ചാറുകൾ ധാരാളം കഴിക്കാം. നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാർ വേണമെങ്കിലും കഴിക്കാവുന്നതാണ്. 28 ഗ്രാം അച്ചാറിൽ 241 മില്ലിഗ്രാം സോഡിയം വരെ അടങ്ങിയിട്ടുണ്ട്.
Post Your Comments