തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലും വിശദീകരണുമായി മുഖ്യമന്ത്രി. ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഒപ്പം നിന്ന് ഫോട്ടോയെടുത്തതില്‍ തെറ്റില്ലെന്നും ഫോട്ടോ കൊണ്ട് അന്വേഷണത്തില്‍ ഒരു ഇളവും കിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളിയാണെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീഷ്ണമാകും. പ്രശ്നങ്ങള്‍ സ്വാഭാവികം. ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൂടുതല്‍ തീഷ്ണമാകും. കോണ്‍ഗ്രസ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേഡര്‍ പാര്‍ട്ടിയാകുന്നത് നാടിന് നല്ലത്’- മുഖ്യമന്ത്രി പറഞ്ഞു.
Read Also: ജയലക്ഷ്മി നൽകിയ വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും: വാക്ക് പാലിച്ച് സുരേഷ് ഗോപി
‘സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരം. ആനി രാജയുടെ ആരോപണത്തിനാണ് മറുപടി. പൊലീസിന്റെ ഭാഗത്തുണ്ടായ ഒറ്റപ്പെട്ട വീഴ്ചകളില്‍ കര്‍ക്കശനിലപാടെടുത്തിട്ടുണ്ട്. ആര്‍എസ്എസ് ഗ്യാങ് പരാമര്‍ശത്തിന് ആധാരമായ വിവരം എന്താണെന്ന് പരിശോധിക്കും’- മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments