Latest NewsNewsLife StyleFood & CookeryHealth & Fitness

ഗോതമ്പ് ദോശ കഴിച്ച് മടുത്തോ?: എങ്കിൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ​ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ ​ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ കുറച്ച് ചേരുവകൾ കൂടി ചേർക്കുക. രുചികരമായി ഒരു കിടിലൻ ​ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ.

വേണ്ട ചേരുവകൾ

ഗോതമ്പ് പൊടി ( ആട്ട) 2 കപ്പ്
സവാള 2 എണ്ണം
പച്ചമുളക് 3 എണ്ണം
ഇഞ്ചി 4 ടീസ്പൂൺ
മഞ്ഞൾപൊടി 1/4 ടീസ്പൂൺ
കുരുമുളക് പൊടി 1/4 ടീസ്പൂൺ
കായ പൊടി 2 നുള്ള്
ഉപ്പ്, എണ്ണ ,കടുക് പാകത്തിന്
കറിവേപ്പില 1 തണ്ട്

Read Also  :  ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ

തയ്യാറാക്കുന്ന വിധം

ആദ്യം ഗോതമ്പ് പൊടി , ഉപ്പ്, പാകത്തിന് വെള്ളം ഇവ ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കി വയ്ക്കുക. ശേഷം സവാള , പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വയ്ക്കുക.

ശേഷം പാൻ എണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞാൽ കടുക് പൊട്ടിച്ച്, സവാള, പച്ചമുളക്, ഇഞ്ചി ഇവ ചേർത്ത് വഴറ്റുക. ( കുറച്ച് കാരറ്റ് , തേങ്ങ ഇവ കൂടി ചേർക്കാവുന്നതാണ് ഇഷ്ടമുള്ളവർക്ക്).

നന്നായി വഴന്റ് തുടങ്ങുമ്പോൾ ,മഞ്ഞൾപൊടി, കുരുമുളക് പൊടി , കായപൊടി, ലേശം ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി നന്നായി വഴറ്റുക. നന്നായി വഴന്റ് നിറമൊക്കെ മാറി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

ഇനി ഈ കൂട്ട് കലക്കി വച്ചിരിക്കുന്ന ഗോതമ്പ് മാവിലേക്ക് ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് മാവ് മാറ്റി വച്ച ശേഷം ദോശ ചുടാൻ തുടങ്ങുക. സ്പെഷ്യൽ ഗോതമ്പ് ദോശ റെഡിയായി…

shortlink

Related Articles

Post Your Comments

Related Articles


Back to top button