Latest NewsCinemaNewsBollywoodEntertainment

അമിത വ്യായാമം മരണത്തിലേക്ക് നയിച്ചോ, സിദ്ധാര്‍ഥ് ആരോഗ്യത്തെ കുറിച്ച് ആകുലപ്പെട്ടിരുന്നു

എല്ലാദിവസവും മൂന്ന് മണിക്കൂറാണ് വ്യായാമത്തിനും ധ്യാനത്തിനുമായി സിദ്ധാര്‍ഥ് ശുക്ല നീക്കിവെച്ചിരുന്നത്

മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്തരിച്ച ബിഗ്‌ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല തന്റെ ആരോഗ്യത്തെ കുറിച്ച് ആകുലപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ദിവസവും മണിക്കൂറുകളോളം സിദ്ധാര്‍ഥ് വ്യായാമത്തിനായി മാറ്റി വച്ചിരുന്നു. അമിത വ്യായാമം ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ സിദ്ധാര്‍ഥിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ് ഇത് അവഗണിച്ചതായാണ് റിപ്പോര്‍ട്ട്.

എല്ലാദിവസവും മൂന്ന് മണിക്കൂറാണ് വ്യായാമത്തിനും ധ്യാനത്തിനുമായി സിദ്ധാര്‍ഥ് ശുക്ല നീക്കിവെച്ചിരുന്നത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് നടന്‍ എപ്പോഴും ആകുലപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് നടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഉടന്‍ തന്നെ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തലേന്ന് രാത്രി പത്തുമണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ സിദ്ധാര്‍ഥ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അമ്മയെ വിളിച്ചുണര്‍ത്തി. നെഞ്ചുവേദന അനുഭവപ്പെട്ട സിദ്ധാര്‍ഥിന് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് വീണ്ടും ഉറങ്ങാന്‍ പോയ നടന്‍ പിന്നീട് എഴുന്നേറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം.

ഷോബിസില്‍ മോഡലായാണ് സിദ്ധാര്‍ഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ബാബുല്‍ ക ആംഗ്‌ന ചുട്ടി ന എന്ന ടെലിവിഷന്‍ ഷോയിലെ അഭിനയത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2014ലാണ് ബിഗ് ബോസ് 13-ാം സീസണില്‍ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സഹനടനായി അഭിനയിച്ചാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button