Latest NewsNewsInternationalLife Style

മൂക്കിന്‍റെ ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതി മരിച്ചു

മുഖത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ചുണ്ടും മൂക്കുമൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. പ്രമുഖ സിനിമാനടിമാര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇത്തരം ശസ്ത്രക്രിയകൾ വലിയ അപകടങ്ങള്‍ക്കും വഴിവെക്കുന്നതാണ്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും വരുന്നത്.

സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ മറീന ലെബദേവ എന്ന യുവതി മൂക്കിന് ശസ്ത്രക്രിയ നടത്തി മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂക്ക് കൂടുതൽ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതോടെ യുവതിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടു. ശേഷം ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also  :  ജനങ്ങള്‍ അടിമകളല്ല, ബ്രിട്ടീഷുകാരുടെ സംഭാവനയായ സര്‍, മാഡം വിളി ഇനി മാത്തൂര്‍ പഞ്ചായത്തില്‍ വേണ്ട

സംഭവത്തിൽ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതർക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സർജന് 6 വർഷത്തെ തടവുശിക്ഷ വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

shortlink

Post Your Comments


Back to top button