Latest NewsFootballNewsSports

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ: അർജന്റീനയും ബ്രസീലും നാളെ ഏഴാം റൗണ്ട് മത്സരത്തിനിറങ്ങും

ബ്രസീലിയ: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ട് മത്സരങ്ങൾ നാളെ പുനരാരംഭിക്കും. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ഉറുഗ്വേയും നാളെ ഏഴാം റൗണ്ട് മത്സരത്തിനിറങ്ങും. കോവിഡ് നിയന്ത്രണങ്ങൾക്കിടെ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളെ വിട്ടുകിട്ടിയ ആശ്വാസത്തിലാണ് ലാറ്റിനമേരിക്കൻ ടീമുകൾ. കോപ്പ അമേരിക്ക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ലയണൽ മെസ്സിയുടെ അർജന്റീന നാളെ ഇറങ്ങുന്നത്.

വെനസ്വേലയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയ്ക്കാണ് മത്സരം. യുവതാരം പൗലോ ഡിബാല ടീമിൽ തിരിച്ചെത്തിയെങ്കിലും ലയണൽ മെസ്സി, ലൗട്ടരോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ എന്നി താരങ്ങൾ തന്നെയാകും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുക. സസ്പെൻഷനിലായ ക്രിസ്റ്റിൻ റൊമാറോയും ലിയാൻഡ്രോ പരേഡസും ഇല്ലാതെയാവും അർജന്റീന ഇറങ്ങുക. കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എമിലിയാനോ മാർട്ടിനസ് തന്നെയാകും അർജന്റീനയുടെ ഗോൾ വല കാക്കുക.

Read Also:- ബാഴ്‌സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി സ്പാനിഷ് താരത്തിന്

കോപ്പ അമേരിക്ക ഫൈനൽ തോൽവിയിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന ബ്രസീലിന് ശക്തരായ ചിലിയാണ് എതിരാളികൾ. യോഗ്യത റൗണ്ടിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന ബ്രസീലിന് ചിലി കടുത്ത എതിരാളികളായിരിക്കും. ഉറുഗ്വേയ്ക്ക് പെറുവാണ് എതിരാളികൾ. സൂപ്പർതാരങ്ങളായ ലൂയിസ് സുവാരസിന്റെയും എഡിസൺ കവാനിയുടെയും അസാന്നിധ്യം മറികടക്കുകയാണ് ഉറുഗ്വേയുടെ ഏറ്റവും വലിയ വെല്ലുവിളി. രണ്ടു മത്സരങ്ങളും രാവിലെ ആറരയ്ക്ക് നടക്കും. മറ്റു മത്സരങ്ങളിൽ കൊളംബിയ ബൊളീവിയയെയും, പരാഗ്വേ ഇക്വഡോറിനെയും നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button