മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് കെടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തിന്റെ തെളിവുകള്‍ ഇഡിക്ക് കൈമാറിയെന്നും എംഎല്‍എ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകള്‍ കൈമാറിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവര്‍ക്കും നോട്ടീസ് അയച്ചുവെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപണ ആരോപണത്തിലാണ് ജലീലിന്റെ വെളിപ്പെടുത്തല്‍.
കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിട്ടുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയെയും 7-ാം തീയതി മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. എആര്‍ നഗര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിട്ടില്ല. കൂടുതല്‍ രേഖകള്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയെ മറയാക്കി ചില നേതാക്കള്‍ അനധികൃത ഇടപാട് നടത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു.
Post Your Comments