CinemaMollywoodLatest NewsKeralaNewsEntertainment

സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറഞ്ഞ് അവാർഡ് നൽകാതിരുന്ന ജൂറിക്കെതിരെ ഹരീഷ് പേരടി

ഈ നില്‍ക്കുന്നവരുടെ വീട്ടിലേക്ക് ചെന്നാല്‍ 7മണിമുതല്‍ 9 മണി വരെ സീരിയലുകള്‍ ആയിരിക്കും ഓടുക, ഇതൊക്കെ വെറും ജാഡ: ഹരീഷ് പേരടി

കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്തവണ മികച്ച സീരിയലുകൾക്ക് മാത്രം അവാർഡ് നൽകിയില്ല. തങ്ങളുടെ മുന്‍പിലെത്തിയ സീരിയലുകളില്‍ മികച്ച ഒരെണ്ണവും ഉണ്ടായിരുന്നില്ല എന്നും നിലവാരമില്ലാത്തതിനാൽ അവാർഡിന് അർഹമല്ലെന്നുമായിരുന്നു ജൂറി അഭിപ്രായപ്പെട്ടത്. എന്നാൽ, ജൂറിയുടെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

അവാർഡുകൾ പ്രഖ്യാപിച്ച ജൂറി അംഗങ്ങളുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7മണിമുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടികൊണ്ടിരിക്കുകയായിരിക്കുമെന്നും ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത് എന്നുമാണ് താരം ചോദിക്കുന്നത്. നിങ്ങളുടെ മുന്നില്‍ വന്ന സിരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്, അല്ലാതെ നിലവാരം പരിശോധിക്കാനല്ല എന്നാണു നടൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ നില്‍ക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7മണിമുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടികൊണ്ടിരിക്കുകയായിരിക്കും. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സിരിയലുകള്‍ കണ്ടുകൊണ്ടിരിക്കുകയായിരിക്കും. ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്. നിങ്ങളുടെ മുന്നില്‍ വന്ന സിരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല. അതിന് വേറെ കമറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും. പറഞ്ഞ പണിയെടുത്താല്‍ പോരെ. അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ കഥകള്‍ക്കും സിനിമകള്‍ക്കും ഭയങ്കര നിലവാരമല്ലെ?.

നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാല്‍സംഗങ്ങളും രാഷ്ട്രിയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്. കേരളത്തിലെ സിനിമ വിലയിരുത്തുമ്ബോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ ?. കേരളത്തിലെ കഥകള്‍ വിലയിരുത്തുമ്ബോള്‍ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ? എന്ന് നോക്കിയിട്ടലല്ലോ നിങ്ങള്‍ക്കൊന്നും പലപ്പോഴായി അവാര്‍ഡുകള്‍ തന്നത്…പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പി.ടി.ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല. അല്ലെങ്കിലും സിനിമ,സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണ്ണര്‍ക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണ്ണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയൂമില്ല. എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്. ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച്‌ കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്. സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരു പാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ..അത്രയേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button