COVID 19Latest NewsKeralaNews

കോവിഡ്: കേരളത്തിൽ ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കൂടിവരുന്നു

പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയിരിക്കുന്നത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.

അതേസമയം, എ.വൈ. 1 ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്.

Read Also  :  വാരിയംകുന്നന്‍ വലിയ മതേതര വാദിയായിരുന്നു, അഞ്ചടി ഉയരം, കറുത്ത നിറം: സിനിമ നടക്കുമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്

പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലായിൽ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറുശതമാനമായി. അഞ്ചുശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത് കേരളത്തിൽമാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കേരളം കഴിഞ്ഞാൽ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button