Latest NewsNewsGulf

സന്ദര്‍ശക പ്രവാഹം: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്ക് വര്‍ധിച്ചു

സന്ദര്‍ശക വിസക്കാര്‍ക്ക്​ അനുമതി നിര്‍ബന്ധമില്ല. എല്ലാത്തരം വിസക്കാര്‍ക്കും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്ക്​ യാത്ര ചെയ്യാന്‍ അനുമതിയുണ്ട്​.

ദുബായ്: യു.എ.ഇയിലേക്ക്​ സന്ദര്‍ശകരുടെ പ്രവാഹം. ഇന്ത്യയിലെ പല വിമാനത്താവളങ്ങളില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വര്‍ധിച്ചു. ദുബായിലേക്കാണ്​ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്​. ദുബായ് വിമാനത്താവളത്തിലേക്ക്​ എല്ലാ വിസക്കാരെയും അനുവദിക്കുന്നുണ്ട്​. ഏത്​ എമിറേറ്റിലേക്കുള്ള യാത്രക്കാര്‍ക്കും ദുബൈയില്‍ ഇറങ്ങാം. വാക്​സിനേഷന്‍ നിര്‍ബന്ധമില്ല. ദുബൈയില്‍ റസിഡന്‍റ്​ വിസയുള്ളവര്‍ ജനറല്‍ ഡയറക്​ടറേറ്റി​ന്റെയും (ജി.ഡി.ആര്‍.എഫ്​.എ) മറ്റ്​ എമിറേറ്റുകളില്‍ റസിഡന്‍റ്​ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റിയുടെയും (​ഐ.സി.എ) അനുമതി നേടിയിരിക്കണം.

Read Also: പാരാലിമ്പിക്‌സ്: ജാവലിനില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ സുമിത്

എന്നാൽ സന്ദര്‍ശക വിസക്കാര്‍ക്ക്​ അനുമതി നിര്‍ബന്ധമില്ല. എല്ലാത്തരം വിസക്കാര്‍ക്കും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്ക്​ യാത്ര ചെയ്യാന്‍ അനുമതിയുണ്ട്​. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീല്‍ഡ്​ എടുത്തവര്‍ക്ക്​ വരാം.

shortlink

Post Your Comments


Back to top button