ഭക്ഷണങ്ങളില്‍ ‘അജിനോമോട്ടോ’ ചേര്‍ക്കുന്നത് എല്ലായ്‌പ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള ഒരുവിഷയമാണ്. ‘അജിനോമോട്ടോ’ പല രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത്. രക്തധമനികളില്‍ ‘ബ്ലോക്ക്’ ഉണ്ടാക്കാനും ഹൃദയാഘാതത്തിന് വരെ വഴിയൊരുക്കാനും ഇത് കാരണമാകുമെന്ന് നാം കേട്ടിരിക്കാം. യഥാര്‍ത്ഥത്തില്‍ അത്രയും അപകടകാരിയായ ഒരു പദാര്‍ത്ഥമാണോ അജിനോമോട്ടോ എന്ന് നോക്കാം.
പ്രകൃതിദത്തമായ അമിനോ ആസിഡായ ‘ഗ്ലൂട്ടമിക് ആസിഡ്’ സോഡിയം എന്നിവയില്‍ നിന്നാണ് അജിനോമോട്ടോ ഉത്പാദിപ്പിക്കുന്നത്. കരിമ്പ്, കസാവ, ചോളം എന്നിങ്ങനെയുള്ള പ്രകൃതിദത്ത വിഭവങ്ങളില്‍ നിന്നെല്ലാം ഇത് വേര്‍തിരിച്ചെടുക്കാം. ഏഷ്യന്‍ ഭക്ഷണങ്ങളില്‍ മിക്കതിലും അജിനോമോട്ടോ ചേര്‍ക്കാറുണ്ട്. ഭക്ഷണത്തിന് കൂടുതല്‍ ‘ഫ്‌ളേവര്‍’ ഉം രുചിയും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Read Also : അഫ്ഗാനിൽ താലിബാന്റെ നരനായാട്ട്, കഴുത്തറുത്ത് കൊലപ്പെടുത്തിയത് 14 പേരെ
യുഎസിലെ ‘ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍’ അജിനോമോട്ടോയെ ‘പൊതുവില്‍’ സുരക്ഷിതമായ പദാര്‍ത്ഥം എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതായത് മിതമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് ശരീരത്തിന് വലിയ ദോഷം ചെയ്യില്ല, അതിനാല്‍ തന്നെ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപയോഗിക്കാം എന്ന രീതി.
എന്നാല്‍ അമിതമായി അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത് ഭക്ഷണങ്ങളില്‍ ചേര്‍ക്കുമ്പോള്‍ അളവ് കൃത്യമായി മിതപ്പെടുത്തുക. അതുപോലെ പതിവ് ഉപയോഗവും വേണ്ടെന്ന് വയ്ക്കാം.
Post Your Comments