Latest NewsNewsInternational

യുഎസ് പ്രഖ്യാപനം പൂര്‍ത്തിയായി: ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍ ആഘോഷം

82ാമത് എയര്‍ബോണ്‍ ഡിവിഷന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ക്രിസ് ഡോണാഹുവാണ് തിങ്കളാഴ്ച വൈകി ഇ-17 വിമാനത്തില്‍ കയറിയതോടെ കാബൂളിലെ യുഎസ് ദൗത്യം അവസാനിപ്പിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു.

കാബൂൾ: അവസാന യുഎസ് വിമാനവും അഫ്ഗാന്‍ വിട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം നടപ്പിലാക്കി അഫ്ഗാനിലെ യുഎസ് സൈന്യം. അഫ്ഗാനിനില്‍ നിന്നും അവസാന യുഎസ് വിമാനവും തിരിച്ച് പറന്നു. ഓഗസ്റ്റ് 31 ന് മുന്‍പ് സേനാ പിന്‍മാറ്റം സാധ്യമാക്കുമെന്ന യുഎസ് പ്രഖ്യാപനം പൂര്‍ത്തിയായതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍ ആഘോഷം സംഘടിപ്പിച്ചു. ചരിത്ര മുഹൂര്‍ത്തം എന്നാണ് താലിബാന്‍ യുഎസ് സേനാ പിന്‍മാറ്റത്തെ വിശേഷിപ്പിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയെന്നും താലിബാന്‍ പ്രതികരിച്ചു.

2001 സെപ്തംബര്‍ 11 ന് നടന്ന ആക്രമണത്തിന് പിന്നാലെ അഫ്ഗാനില്‍ പോരാട്ടത്തിന് ഇറങ്ങിയ യുഎസ് സേന നീണ്ട 20 വര്‍ഷത്തിന് ശേഷമാണ് പൂര്‍ണമായും പിന്‍മാറുന്നത്. യുഎസ് സ്ഥാനപതി റോല്‍ വില്‍സണ്‍ ഉള്‍പ്പെടെ അഫ്ഗാന്‍ വിട്ടതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റം പൂര്‍ത്തീകരിക്കാനും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സൈനിക ദൗത്യം അവസാനിപ്പിക്കുകയാണ് എന്ന് യുഎസ് മറൈന്‍ ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പ്രതികരിച്ചു.

Read Also: പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി: വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍

പുതിയ സാഹചര്യത്തിന് പിന്നാലെ 123000 പേരെ അഫ്ഗാനില്‍ നിന്നും പുറത്തെത്തിച്ചതായി പെന്റഗണ്‍ അവകാശപ്പെട്ടു. എന്നാല്‍ ‘പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും പുറത്ത് കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. പക്ഷേ, 10 ദിവസം കൂടി നിന്നാല്‍, ഇത് സാധ്യമാക്കാന്‍ കഴിയുമായിരുന്നു. ആളുകള്‍ ഇപ്പോഴും നിരാശരായിരിക്കും. ഇത് ബുദ്ധിമുട്ടുള്ള സാഹചര്യമാണ്’ എന്നായിരുന്നു ഫ്രാങ്ക് മക്കെന്‍സിയുടെ നിലപാട്. ഏകദേശം 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം അവസാനത്തെ അമേരിക്കന്‍ സൈനികന്‍ അഫ്ഗാനിസ്ഥാന്‍ വിടുന്നതിന്റെ ചിത്രം പെന്റഗണ്‍ പോസ്റ്റ് ചെയ്തു. 82ാമത് എയര്‍ബോണ്‍ ഡിവിഷന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ക്രിസ് ഡോണാഹുവാണ് തിങ്കളാഴ്ച വൈകി ഇ-17 വിമാനത്തില്‍ കയറിയതോടെ കാബൂളിലെ യുഎസ് ദൗത്യം അവസാനിപ്പിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു. 2001 മുതലുള്ള യുദ്ധത്തില്‍ 2461 സൈനിരുടെ ജീവനാണ് അഫ്ഗാനില്‍ പൊലിഞ്ഞത്.

shortlink

Post Your Comments


Back to top button