അബഹ : സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. വിമാനത്താവളം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകളുടേയും നജ്റാന്‍ നഗരം ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെയും സൗദി സഖ്യം തടഞ്ഞതായി സേന വക്താവ് തുര്‍ക്കി അല്‍മാലികി പറഞ്ഞു.
Read Also : ‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഹൂത്തികളുടെ രണ്ടാമത്തെ ആക്രമണമാണിത്. രണ്ടാമത്തെ ആക്രമണം ചെറുക്കുന്നതിനിടെ എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തകര്‍ന്ന ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് എട്ടു പേര്‍ക്ക് പരുക്കേറ്റത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവള റണ്‍വേയില്‍ ചിതറിക്കിടന്നതിനാല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ പിന്നീട് പുനഃരാരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സൗദി സൈന്യം ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞുനിര്‍ത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താചാനലായ അല്‍അഖ്റബി ട്വിറ്ററില്‍ പുറത്ത് വിട്ടിട്ടുണ്ട്.
Post Your Comments