KeralaLatest NewsNews

ഡിസിസി വിവാദം: കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത കൂട്ടിയെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം : ദേശീയതലത്തിൽ തന്നെ തകർന്ന് കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ തകർച്ചയുടെ വേഗം കൂട്ടാൻ പുതിയ ഡിസിസി വിവാദം കാരണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നേരത്തെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ടായിരുന്നത് പുതിയ വിവാദത്തോടെ അഞ്ച് ഗ്രൂപ്പുകളായി ഉയ‌ർന്നിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസിൽ നിന്നും രാജിവെച്ച വിമത നേതാവ് എ വി ഗോപിനാഥ് പാലക്കാട് ജില്ലയിലെ താഴേത്തട്ടില്‍ നിറഞ്ഞുനിന്ന പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണെന്നും വിജയരാഘവൻ പറഞ്ഞു. നിലവിലെ കോൺഗ്രസിന്റെ അവസ്ഥയിൽ ആശങ്കയുള്ള ഒരു പ്രവർത്തകന്റെ സ്വരമാണ് ഗോപിനാഥിന്റേതെന്നും വിജയരാഘവൻ പറഞ്ഞു.

Read Also  :  110 സൂചികള്‍ ശരീരത്തിൽ കുത്തി ഇറക്കി ജലേഷ് സ്വന്തമാക്കിയത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും

അതേസമയം, ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ടുള്ള വിജയരാഘവന്റെ വാക്കുകൾ. രാജി പ്രഖ്യാപനം നടത്തികൊണ്ടുള്ള പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുവാൻ ഗോപിനാഥ് വിമുഖത കാണിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button