റായ്പൂര്‍: ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ വന്ധ്യംകരണ ക്യാമ്പില്‍ ഏഴുമണിക്കൂറില്‍ 101 സ്ത്രീകളെ ട്യൂബക്ടമിക്ക് വിധേയമാക്കിയതില്‍ അന്വേഷണം. സ്ത്രീകളില്‍ പ്രസവം നിര്‍ത്താനായി നടത്തുന്ന ശസ്ത്രക്രിയയാണ് ട്യൂബക്ടമി. ആദിവാസി സ്ത്രീകളാണ് ചികിത്സക്ക് വിധേയമാക്കിയതില്‍ അധികവും. അംബികാപുര്‍ ജില്ലയിലെ മെയിന്‍പത്, സീതാപൂര്‍ ബ്ലോക്കുകളിലെ സ്ത്രീകളാണ് നര്‍മദാപുര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ക്യാമ്പിലെത്തിയത്. ട്യൂബക്ടമിക്ക് വിധേയമാക്കി 10-15 മിനിറ്റ് വിശ്രമം നിര്‍ദേശിച്ച ശേഷം സ്ത്രീകളെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. രാത്രി എട്ടുമുതല്‍ വെളുപ്പിന് മൂന്നുവരെയായിരുന്നു ശസ്ത്രക്രിയ.
2014 നവംബറില്‍ ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ ജില്ലയില്‍ നടത്തിയ വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്ക് വിധേയമായ 15 സ്ത്രീകള്‍ അണുബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതോടെ ക്യാമ്പില്‍ 30 സ്ത്രീകളില്‍ കൂടുതല്‍ പ്രതിദിനം ചികിത്സക്ക് വിധേയമാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശം ലംഘിക്കുന്നതായിരുന്നു അംബികാപുരിലെ ക്യാമ്പ്.
Read Also: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം : രാത്രികാല കര്‍ഫ്യു ഇന്ന് മുതല്‍
‘കുടുംബാസൂത്രണത്തിന്‍റെ ഭാരം പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഇപ്പോഴും സ്ത്രീകള്‍ക്കാണ്. അതിശയമെന്തെന്നാല്‍ അതില്‍ എല്ലാ നിര്‍ദേശങ്ങളും ലംഘിക്കപ്പെടുകയും ചെയ്യുന്നു’ -ആരോഗ്യവിദഗ്ധന്‍ ഡോ. പരിവേശ് മിശ്ര പറഞ്ഞു.
ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ജിബുനസ് ഏക്ത, ഡോ. ആര്‍.എസ്. സിങ് എന്നിവരാണ് ക്യാമ്പില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍. നിരവധി സ്ത്രീകള്‍ ചികിത്സക്കായി ക്യാമ്പിലേക്ക് എത്തുകയായിരുന്നുവെന്നും സര്‍ജറി നടത്താതെ അവര്‍ വീട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജില്ല ആരോഗ്യ ഓഫിസര്‍ പി.എസ്. സിസോദിയ അന്വേഷണത്തിനായി മൂന്നംഗ ഡോക്ടര്‍മാരുടെ സമിതിയെ നിയോഗിച്ചു. ക്യാമ്പിന് നേതൃത്വം നല്‍കിയ രണ്ടു ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
Post Your Comments