Latest NewsNewsInternational

വീണ്ടും ചിന്നിച്ചിതറി കാബൂൾ: സുരക്ഷ വർധിപ്പിച്ച് താലിബാൻ

വ്യാഴാഴ്ച വിമാനത്താവളത്തിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടതിനെ തുടർന്നു താലിബാൻ ഭരണകൂടം സുരക്ഷ വർധിപ്പിച്ചിരുന്നു.

കാബൂൾ: ദുരിതങ്ങൾ വിട്ടൊഴിയാതെ കാബൂൾ. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്ഫോടനം. വിമാനത്താവളത്തിനടുത്തെ പാര്‍പ്പിട മേഖലയിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ ഐ.എസ്–കൊറാസന്‍ ചാവേറിനുനേരെ ആക്രണം നടത്തിയതായി അമേരിക്ക അറിയിച്ചു.

വ്യാഴാഴ്ച വിമാനത്താവളത്തിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടതിനെ തുടർന്നു താലിബാൻ ഭരണകൂടം സുരക്ഷ വർധിപ്പിച്ചിരുന്നു. വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം വീണ്ടും മുന്നറിയിപ്പു നൽകിയിരുന്നു.

Read Also: അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ല: 400 ഓളം വൈദികര്‍ പരസ്യ പ്രതിഷേധത്തിലേക്ക്

കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനുസമീപം ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിനുപിന്നാലെയാണ് സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന് പടിഞ്ഞാറ് ഭാഗത്തെ പാര്‍പ്പിട മേഖലയിലാണ് റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായും അഫ്ഗാന്‍ പൊലീസ് സ്ഥിരീകരിച്ചു. വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ ചാവേറിനെ കൊലപ്പെടുത്തിയതായി അമേരിക്ക അറിയിച്ചു. ഐ.എസ് കൊറാസന്‍ കേന്ദ്രത്തിലെ അമേരിക്കന്‍ ആക്രമണം താലിബാനും സ്ഥിരീകരിച്ചു.

shortlink

Post Your Comments


Back to top button