Latest NewsKeralaNewsIndia

പിണറായി വിജയന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനം: കോൺഗ്രസ് വിട്ട ഗോപിനാഥൻ പറയുന്നു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോൺഗ്രസ് വിട്ട പ്രമുഖ നേതാവ് എ.വി.​ഗോപിനാഥ്. പിണറായി വിജയന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനം ആണെന്നും കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച ഗോപിനാഥ് വ്യക്തമാക്കി. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ രാജാവായി വാഴുന്നോ അതോ പിണറായിയുടെ വേലക്കാരനായി കഴിയുമോ എന്ന അനിൽ അക്കരയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അനിൽ അക്കരയ്ക്ക് മാനസിക രോഗമാണെന്നും താൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം എന്നും ഗോപിനാഥ് പറഞ്ഞു.

‘ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. കോൺ​ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെ’ന്നും എ.വി.​ഗോപിനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button