Latest NewsKeralaNews

കോഴിക്കോട് 20 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ

ഗുഡ്സ് ഓട്ടോയുടെ നമ്പറാണ് ഇവർ ഉപയോഗിച്ചത്.

കോഴിക്കോട്: വൻ കഞ്ചാവ് വേട്ടയിൽ കോഴിക്കോട്. കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഇവരിലൊരാൾ സ്ത്രീയാണ്. ലീന, സനൽ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്തിയാണ്. ഇവരോടൊപ്പം പിടിയിലായ സനൽ, ലീന നടത്തിയിരുന്ന ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു.

Read Also: പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി: വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍

ലോക്ക്ഡൗൺ കാലത്താണ് ഇവർ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു. കഞ്ചാവ് കടത്താനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഗുഡ്സ് ഓട്ടോയുടെ നമ്പറാണ് ഇവർ ഉപയോഗിച്ചത്.

shortlink

Post Your Comments


Back to top button