കൊല്ലം : കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് ആത്മഹത്യ ചെയ്തത്.
കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം നടന്നത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. തുടർന്നുള്ള ദിവസങ്ങളിൽ വിശ്വ കുമാർ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കോവിഡ് ബാധിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.
Post Your Comments