കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനിച്ചത്. ജില്ലയിൽ 3548 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23.74 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2822 പേരാണ് ജില്ലയിൽ ഞായറാഴ്ച്ച രോഗമുക്തി നേടിയത്.
രോഗം സ്ഥിരീകരിച്ച് 31334 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിലുള്ളത്. 92070 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 858129 പേർ നിരീക്ഷണം പൂർത്തിയാക്കി. 2119 മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേസമയം സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഓരോ ജില്ലകളിലെയും വാക്‌സിനേഷൻ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനൽ, റാൻഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Post Your Comments