Latest NewsIndiaNewsSports

നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പുനിയ

ദില്ലി: നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പുനിയ രംഗത്ത്. കായികരംഗത്തെ ഭിന്നിപ്പിനായി ഉപയോഗിക്കരുതെന്ന് ബജ്രംഗ് പുനിയ പറഞ്ഞു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കണം. പാകിസ്ഥാനിൽനിന്ന് ആയതുകൊണ്ട് മാത്രം ഒരു താരത്തിനെതിരെ പറയരുതെന്നും ബജ്രംഗ് പുനിയ ആവശ്യപ്പെട്ടു. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ താരമാണ് ബജ്രംഗ് പുനിയ.

നീരജ് ചോപ്രയുടെ ജാവലിൻ പാകിസ്ഥാൻ താരം അർഷാദ് നദീം എടുത്തതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം ഉയർന്നിരുന്നു. വൃത്തികെട്ട അജണ്ടകൾക്കും സ്ഥാപിത താൽപര്യങ്ങൾക്കായി തന്നെ ഉപയോഗിക്കരുത് എന്നായിരുന്നു നീരജ് ചോപ്രയുടെ പ്രതികരണം.

Read Also:- ത്വക്ക് രോഗങ്ങള്‍ അകറ്റാൻ ‘തുളസി’

നേരത്തെ, നീരജിന്റെ വെളിപ്പെടുത്തലിനുശേഷം സോഷ്യൽമീഡിയയിൽ നീരജ് അ‌ർഷദിന്റെ കൈയിൽ നിന്നും ജാവലിൻ തിരികെ വാങ്ങുന്നതിന്റെ ദ്യശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. നീരജിന്റെ ജാവലിനിൽ എന്തോ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയായിരുന്നു പാകിസ്ഥാൻ താരം ആ ജാവലിൻ എടുത്തതെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button