Life Style

ത്വക്ക് രോഗങ്ങള്‍ അകറ്റാൻ ‘തുളസി’

ഒരേ സമയം ഔഷധ സസ്യവും, പുണ്യ സസ്യവുമാണ് തുളസി. പല രോഗങ്ങള്‍ക്കും തുളസികൊണ്ട് പരിഹാരമുണ്ട്. ക്ഷേത്ര പരിസരങ്ങളിലും വീട്ടുമുറ്റത്തും തുളസി നട്ടുവളര്‍ത്താറുണ്ട്. ജലദോഷം, പനി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും തുളസിക്കാപ്പി ഫലപ്രദമാണ്.

വാതം, ആസ്തമ, ഛര്‍ദ്ദി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായും തുളസി ഉപയോഗിച്ചുവരുന്നുണ്ട്. നല്ലൊരു അണുനാശിനിയും ആന്റി ഓക്‌സിഡന്റുമാണ് തുളസി. ഹൃദ്രോഗങ്ങള്‍ക്ക് പ്രതിരോധമായും തുളസി ഫലപ്രദമാണെന്ന് ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ പറയുന്നു.

പ്രമേഹ രോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ, പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. തുളസിനീര്‍ കണ്ണില്‍ പുരട്ടുന്നത് നയന രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്.

Read Also:- പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ

ത്വക്ക് രോഗങ്ങള്‍ അകറ്റാനും, മുഖകാന്തിക്കും തുളസി അത്യുത്തമമാണ്. ചിലന്തി, തേള്‍ എന്നിവയില്‍ നിന്നേല്‍ക്കുന്ന വിഷത്തിനും പ്രതിവിധിയായും ഇത് ഉപയോഗിക്കുന്നു. തുളസിയില നീരില്‍ മഞ്ഞള്‍ അരച്ചുസേവിക്കുകയും, കടിച്ച ഭാഗത്ത് പുരട്ടുകയുമാണ് ചെയ്യുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button