ദില്ലി: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പുത്തൻ ടിഗോർ ഇവി പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. പുതിയ ടിഗോർ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇവി കാർ എന്ന പ്രത്യേകതയുമാണ് ടിഗോർ നിരത്തിലെത്തുക. ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 21000 രൂപയാണ് ടിഗോറിന്റെ ബുക്കിംഗ് തുകയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
കുറഞ്ഞ വിലയിൽ കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ഇത്തവണ ടിഗോർ ഇവി എത്തുന്നത്. സുരക്ഷയ്ക്കായി ടിഗോർ ഇവിയിൽ ഇരട്ട എയർബാഗുകൾ, ഇബിഡി- എബിഎസ്, പവർ വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് അലർട്ട്, സ്പീഡ് അലർട്ട് തുടങ്ങിയവ നൽകിയിട്ടുണ്ട്.
Read Also:- ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
പുതിയ ടിഗോർ ഇവി ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സിപ്‌ട്രോൺ-പവേർഡ് ടിഗോർ ഇവിക്ക് കൂടുതൽ നിറങ്ങൾ ടാറ്റ നൽകുമെന്നാണ് വിവരം. ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ പുറത്തിറങ്ങുന്ന ഇലക്ട്രിക് കാർ എന്ന സവിശേഷതയിലാണ് ടാറ്റാ ടിഗോർ ഇവി പുറത്തിറക്കുന്നത്. ഇതിന്റെ അടിസ്ഥാന മോഡലിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില.
Post Your Comments