Latest NewsKeralaNews

തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നുപോലും കോണ്‍ഗ്രസ് പാഠം പഠിച്ചതായി തോന്നുന്നില്ല : ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഷിബു ബേബി ജോണ്‍ . തിരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ നിന്നുപോലും കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തനിക്ക് തോന്നുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഇപ്പോഴുള്ള തലമുറയ്ക്ക് തമ്മില്‍ തല്ലുന്നവരെ ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം കഴിഞ്ഞിട്ടും ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

Read Also  :  കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ന് ശേഷം തനിച്ച് പുറത്തിറങ്ങരുതെന്ന് കർശന വിലക്കുമായി മൈസൂര്‍ സര്‍വകലാശാല

പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഎം എന്ന് ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button