വാഷിങ്ടൺ: കോവിഡ് വൈറസുകളുടെ ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത. ഇതോടെ ലോകത്താകമാനം 45 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പരാജയപ്പെട്ടതായി ആക്ഷേപം ഉയർന്നു.
വൈറസ് പ്രകൃതിയിൽനിന്ന് ഉണ്ടായതാണോ അതോ ചൈനയിലെ ലാബിൽനിന്ന് ചോർന്നതാണോ എന്നകാര്യത്തിൽ ഏജൻസികൾക്കിടയിൽ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു ബയോളജിക്കൽ ആയുധമെന്നരീതിയിൽ കോവിഡ് വൈറസുകൾ ചൈന വികസിപ്പിച്ചതല്ലെന്ന നിഗമനത്തിലാണ് 18 രഹസ്യാന്വേഷണ ഏജൻസികൾ എത്തിച്ചേർന്നിട്ടുള്ളത്. മൃഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യനിലെത്തിയെന്നാണ് ഇവർ കരുതുന്നത്. അതേസമയം, കോവിഡ് വൈറസുകൾ ചൈന വികസിപ്പിച്ച ബയോളജിക്കൽ ആയുധമാണെന്നും വുഹാനിലെ വൈറോളജി ലാബിൽനിന്നാണ് ഇവ ചോർന്നതെന്നും ഒരുസംഘത്തിന്റെ നിഗമനം.
Post Your Comments