തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്തമഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാദ ചുഴിയുടെ ഫലമായാണ് സംസ്ഥാനത്ത് കനത്തമഴ മുന്നറിയിപ്പ് നല്‍കുന്നത്. കേരളത്തില്‍ അടുത്ത മൂന്ന് ദിവസം എല്ലാ ജില്ലകളിലും കനത്ത മഴ പെയ്തേയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മൂന്ന് ദിവസം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments