ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന് നല്കി ഇന്ത്യ. 61,22,08,542 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്സിന് നല്‍കിയത്. നിലവില്‍ രാജ്യത്ത് 47.3 കോടി ആളുകള്‍ ഒരു ഡോസും 13 കോടി പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ആരോഗ്യമന്ത്രി മനസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകരില്‍ വാക്സിന് സ്വീകരിച്ചവര്‍ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളില്‍ ഇത് 100 ശതമാനവുമാണ്.
ഒക്ടോബറോടെ രാജ്യത്തെ വാക്സിന് വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് കോവിദഃ വ്യാപനം കുറഞ്ഞിരിക്കുകയാണ്. എങ്കിലും മൂന്നാംതരംഗം വരാമെന്നും ജാഗ്രത വേണമെന്നുമാണ് കേന്ദ്ര നിർദ്ദേശം. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് കേരളത്തില്‍ ആണ് .
ദിനംപ്രതിയുള്ള കൊവിഡ് കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. 162 പേര് കൊവിഡ് ബാധിച്ച് മരിച്ച കേരളമാണ് സംസ്ഥാനങ്ങളുടെ മരണകണക്കില്‍ ഒന്നാമതും. മഹാരാഷ്ട്രയില്‍ 159 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണമുണ്ടായിട്ടില്ല.
Post Your Comments