Latest NewsNewsInternational

റോക്കറ്റ് റോഞ്ചറുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തും: കാബൂള്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് അമേരിക്ക

ഐഎസ് ആസ്തികള്‍ക്കെതിരേ ആക്രമണം നടത്താനും യുഎസ് സൈന്യത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

വാഷിംഗ്‌ടൺ: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണങ്ങളുണ്ടായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.റോക്കറ്റ് റോഞ്ചറുകള്‍ ഉപയോഗിച്ചോ സ്‌ഫോടക വസ്തുനിറച്ച കാര്‍ ഓടിച്ചുകയറ്റിയോ ആവും സ്‌ഫോടനം നടത്തുക. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിനു നേരെ കടുത്ത ഭാഷയില്‍ യുഎസ് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും സ്‌ഫോടനമുണ്ടാകുമെന്ന രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കാമെന്ന് യുഎസ് മറീന്‍ കോര്‍പ്‌സ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പറഞ്ഞു. ഐഎസ് ആക്രമണം തുടരുമെന്നാണ് കരുതുന്നതെന്നും അത് നേരിടാന്‍ എല്ലാ തരത്തിലും തയ്യാറെടുത്തു കഴിഞ്ഞെന്നും അദ്ദേഹം റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാൽ ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തതവാദിത്വം ഏറ്റെടുത്തു. ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിത്രവും പുറത്തുവിട്ടു. ജനദ്രോഹികളും യുഎസ് സൈന്യവുമായി ഒത്തുകളിച്ചുവെന്നാണ് താലിബാനെ ഐഎസ് വിശേഷിപ്പിച്ചത്.

Read Also: അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യൻ വ്യോമസേന

അതേസമയം കഴിഞ്ഞ ദിവസത്തെ ആക്രമണത്തോട് തങ്ങള്‍ പൊറുക്കില്ലെന്നും അര്‍ഹിക്കുന്ന വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഐഎസ് ആസ്തികള്‍ക്കെതിരേ ആക്രമണം നടത്താനും യുഎസ് സൈന്യത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തേണ്ട രീതിയും സമയവും തങ്ങള്‍ തീരുമാനിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button