ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന് വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കൂ, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വില്പനയുടെ തിരക്കിലാണ്’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന
കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാറിന്റെ പാളിച്ചകള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിന് ക്ഷാമം ഉള്‍പ്പടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിലും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമുണ്ടായിരുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാറിന്റെ കീഴിലുള്ള ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന് താല്പര്യമുള്ള വ്യവസായികള്‍ക്കായി സര്‍ക്കാറിന്റെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
Post Your Comments