തിരുവനന്തപുരം: വിവാദ പ്രസംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വൈദികൻ ജെയിംസ് പനവേലിയ്ക്ക് നേരെ ഭീഷണി. തനിക്കെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയും ഫോണിലൂടെയുമാണ് തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നതെന്ന് ഫാദര്‍ ജെയിംസ് പനവേലി പറഞ്ഞു. സഭയുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘സൈബര്‍ അറ്റാക്ക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ അനുഭവിക്കുന്നു. വിളിക്കുന്ന ഓരോ ഫോണ്‍ കോളുകളുടെയും ഭാഷയും, ശൈലിയുമൊക്കെ ഏകദേശം ഒരുപോലെയാണ്. കൃത്യമായ അജണ്ടയോടുകൂടി സമീപിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്. ഒരു സിനിമയിലോ, പോസ്റ്ററിലോ അല്ല വിശ്വാസമിരിക്കുന്നതെന്ന് നമുക്കറിയാം. ഈശോ എന്ന സിനിമ ഇറങ്ങിയിട്ടുപോലുമില്ല. അതിന്റെ ഉള്ളടക്കം എന്താണെന്ന് നമുക്കറിയത്തുമില്ല. നമ്മളാരും ആ സംവിധായകനോട് സംസാരിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് നമുക്ക് ആ സിനിമയെ ജഡ്ജ് ചെയ്യാന്‍ പറ്റുക’- അദ്ദേഹം ചോദിച്ചു.
ഈശോ സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരമെന്നു ചോദിച്ചുകൊണ്ടുള്ള വൈദികന്റെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനൊക്കെ അപ്പുറമാണ് ക്രിസ്തു, എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ലെന്നും വൈദികന് വ്യക്തമാക്കിയിരുന്നു.
Post Your Comments