അഹമ്മദാബാദ് : കോണ്ടത്തിന് പകരം സുരക്ഷിത ലൈംഗികബന്ധത്തിനായി രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയ 25കാരന് ദാരുണാന്ത്യം. കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് തൊട്ടുമുമ്പാണ് സൽമാൻ മിർസ എന്ന യുവാവ് രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയത്. ഗർഭനിരോധന ഉറയില്ലാത്തതിന് പകരമായാണ് യുവാവ് പശ ജനനേന്ദ്രിയത്തിൽ പുരട്ടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂൺ 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദിലെ ഫത്തേവാഡി സ്വദേശിയായ യുവാവ് കാമുകിക്കൊപ്പം ഒരു ഹോട്ടലിൽ മുറിയെടുത്തു. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചപ്പോഴാണ് കോണ്ടം കരുതിയില്ലെന്ന കാര്യം ഇരുവരും മനസിലാക്കിയത്. തുടർന്ന് ലഹരിമരുന്നിന് ഒപ്പം ഉപയോഗിച്ചിരുന്ന വീര്യമേറിയ പശ യുവാവ് രഹസ്യഭാഗത്ത് പുരട്ടുകയായിരുന്നു.
Read Also : കേരളത്തിലും താലിബാന്‍ അനുകൂലികള്‍, താലിബാനെതിരായി പോസ്റ്റിട്ടതിന് എം.കെ മുനീറിന് വധഭീഷണി
തുടർന്ന് അബോധാവസ്ഥയിലായ സൽമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില കൂടുതൽ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മരിച്ചയാളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന ഡിസിപി പ്രേംസുഖ് ദെലു പറഞ്ഞു.
Post Your Comments