Latest NewsNewsLife StyleFood & CookeryHealth & Fitness

പ്രമേഹം വരുത്തുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും.

പഴച്ചാറുകള്‍

മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും.

കേക്കിലെ ക്രീം

കേക്കുകൾ വീട്ടിൽ തയാറാക്കിയാലും കടയിൽ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.

Read Also  :  താലിബാന്‍ മാത്രമല്ല ഗള്‍ഫ് നാടുകളിലും ശരീഅത്ത് നിയമമാണ് നടപ്പാക്കുന്നത്: പ്രൊഫ. പി കോയ

കാൻഡ് ജ്യൂസ്

കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക.

ചോക്ലേറ്റ് മില്‍ക്

ചോക്ലറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്.

Read Also  :   താലിബാന്‍ നടത്തുന്നത് കണ്ണില്ലാത്ത ക്രൂരത , തെളിവുകളുമായി യുഎന്‍ മനുഷ്യാവകാശ സമിതി

ബ്രെഡ്

ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രത്യേകിച്ച് വെളള ബ്രെഡ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button