KeralaLatest NewsIndia

പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ സ്വാതന്ത്ര്യസമര പട്ടികയില്‍ ഉണ്ടാവുമോ? ഐസിഎച്ച്‌ആര്‍ തീരുമാനം ഇങ്ങനെ

കോഴിക്കോട്: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സമരപോരാളികളെ ഒഴിവാക്കിയ വിവാദം കനക്കുന്നതിനിടെ, പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കില്ലെന്ന് ഐസിഎച്ച്‌ആര്‍. കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി സമരങ്ങളിലെ രക്തസാക്ഷികളും പട്ടികയില്‍ തുടരും. ഐസിഎച്ച്‌ആര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ സമര രക്തസാക്ഷികളുടെ പേരാണ് അഞ്ചാം വോള്യത്തിലുള്ളത്. മലബാര്‍ സമരത്തില്‍ രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങി 387 പേരുടെ പേരുകളാണ് സമിതി വെട്ടാന്‍ സമിതി ശിപാര്‍ശ നല്‍കിയിട്ടുള്ളത്.

2009ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രക്തസാക്ഷികളുടെ നിഘണ്ടു തയ്യാറാക്കാനുള്ള പദ്ധതിക്ക് ഐ.സി.എച്ച്‌.ആര്‍ രൂപംകൊടുത്തത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 വരെ നടന്ന സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തസാക്ഷികളെ പരാമര്‍ശിക്കുന്നതായിരുന്നു നിഘണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button