KeralaLatest NewsNews

രോ​ഗി ആംബുലൻസ് ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചു : ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കാട്ടാക്കട : രോ​ഗിയുടെ ആക്രമണത്തിൽ നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഞായറാഴ്ച്ച രാത്രി കാട്ടാക്കട ചീനിവിള അണപ്പാടാണ് സംഭവം. മദ്യലഹരിയിലായിരുന്ന രോ​ഗി ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചതാണ് അപകടത്തിന് കാരണമായത്.

Read Also : നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും : സംസ്ഥാനത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യാൻ ഇന്ന് അടിയന്തിര യോഗം 

കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എത്തിയ യുവാവാണ് ആംബുലൻസ് ഡ്രൈവറുടെ കഴുത്തിന് കയറിപ്പിടിച്ചത്. ചികിത്സ നേടിയ ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാൻ ആംബുലൻസിൽ ഡ്രൈവർക്കൊപ്പം സംസാരിച്ചിരുന്ന യുവാവ് അണപ്പാട് എത്തിയതോടെ അക്രമാസക്തനാവുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് സമീപത്തെ പുഴയിടത്തിലേക്ക് മറിയുകയായിരുന്നു.

നേരത്തെ ചികിത്സ തേടിയെത്തിയ സമയത്ത് ആശുപത്രിയിൽ ബഹളം വച്ചതിനേത്തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്നവർ യുവാവിനെ ആശുപത്രിയിൽ വിട്ട് മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button