Latest NewsKeralaNews

മാപ്പിള ലഹള ഹിന്ദുക്കൾക്കെതിരെയുള്ള കൊടുംക്രൂരത, മതം മാറാൻ സമ്മതിക്കാത്തവരെ കൊലപ്പെടുത്തി: ആര്യാടൻ മുഹമ്മദ്

മതം മാറാൻ തയ്യാറല്ലാത്തവർക്ക് ഉടനടി മരണമായിരുന്നു. മരണം ഭയമായവർ കണ്ണീരോടെ മതം മാറി.

കോഴിക്കോട്: മലബാർ ലഹള വിവാദത്തിൽ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് രംഗത്ത്. ഇത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ് തുടങ്ങിയതെങ്കിലും പക്ഷെ അത് അവസാനം ഒരു കമ്മ്യൂണൽ ക്ലാഷ് ആയി മാറി എന്നത് ഒരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു. 1921 ആഗസ്റ്റ് മാസത്തിൽ തിരൂരങ്ങാടിയിലാണ് മാപ്പിള ലഹള ആദ്യമായി ആരംഭിച്ചതെങ്കിലും സെപ്തംബർ അവസാനത്തോടെ ലഹളക്കാർ മഞ്ചേരി ജയിൽ ആക്രമിച്ചുവെന്നും ആര്യാടൻ പറയുന്നു. ജയിലിൽ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും കണ്ണമംഗലത്ത് പടപ്പറമ്പിൽക്കാരുടെ വീട്ടിൽ താമസമാക്കിയതോടെ ലഹള മറ്റൊരു തരത്തിലേക്ക് നീങ്ങിയതെന്ന് ആര്യാടൻ പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ജയിലിൽ നിന്നും രക്ഷപ്പെട്ട കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും ഹിന്ദുക്കളെ മതം മാറ്റാനും, അതിന് സമ്മതിക്കാത്തവരെ കൊല്ലാനും തുടങ്ങിയെന്ന് ആര്യാടൻ പറയുന്നു. മതം മാറാൻ തയ്യാറല്ലാത്തവർക്ക് ഉടനടി മരണമായിരുന്നു. മരണം ഭയമായവർ കണ്ണീരോടെ മതം മാറി എന്നാണ് ആര്യാടൻ വ്യക്തമാക്കുന്നത്.

Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

വീഡിയോയിൽ ആര്യാടൻ പറയുന്നതിങ്ങനെ:

‘ഇത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ് തുടക്കം. പക്ഷെ അത് അവസാനം ഒരു കമ്മ്യൂണൽ ക്ലാഷ് ആയി മാറി എന്നത് ഒരു സത്യമാണ്. ഇത് ഹിന്ദുക്കളെ അക്രമിക്കലായി , സ്ഥലങ്ങൾ കയ്യേറലായി, അവരുടെ ഇല്ലങ്ങളിൽ പോയി സ്വത്തുക്കൾ എടുക്കലായി, ഇങ്ങനെ പലരൂപത്തിലും ഹിന്ദുക്കളെ ദ്രോഹിക്കുന്ന രൂപത്തിലേക്ക് മാറി. ആദ്യം ബ്രിട്ടിഷുകാർക്കെതിരെയും പിന്നീട് ഈ രൂപത്തിലേക്കും മാറി. ഹിന്ദുക്കൾക്ക് രക്ഷയില്ലാതായപ്പോൾ അവർ അവിടെ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുകയും ചെയ്തു. ക്യാമ്പുകളിൽ ഭക്ഷണം കൊടുക്കാൻ കേശവ മേനോനും, മാധവൻ നായരും മുൻകൈ എടുത്തു എന്നത് മറ്റൊരു യാഥാർഥ്യം. ജനങ്ങളെ ഈ രൂപത്തിലേക്ക് തെറ്റിദ്ധാരണ അല്ലെങ്കിൽ അന്ധമായ വിശ്വാസത്തിലേക്ക് മാറ്റി എന്നതും ഒരു സത്യമാണ്. അങ്ങനെ കുറെ അക്രമങ്ങൾ പീഡനങ്ങൾ ഹിന്ദുക്കൾ അനുഭവിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് നിഷേധിക്കാൻ പറ്റില്ല. മതം മാറ്റൽ ആ കൂട്ടത്തിൽ നടന്നിരിക്കുന്നു’- ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button