KeralaLatest NewsNews

പെണ്‍കുട്ടിയുമായി വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തു, യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം

മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവാവിന്റെ കുടുംബം

തിരൂര്‍: സംസ്ഥാനത്ത് വീണ്ടും സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. പെണ്‍കുട്ടിയുമായി വാട്സ്ആപ്പില്‍ ചാറ്റ് ചെയ്തുവെന്നാരോപിച്ചാണ് യുവാവിന് നേരെ ഇക്കുറി സദാചാര പൊലീസ് ആക്രമണം ഉണ്ടായത്. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Read Also : കപ്പില്‍ മൂത്രമൊഴിച്ച്‌ കുടിവെള്ളത്തില്‍ കലര്‍ത്തി കച്ചവടക്കാരന്‍, ഭക്ഷണം വിളമ്പിയതും അതെ കപ്പ് കൊണ്ട്! വീഡിയോ

ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വീട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ടൂ വീലറില്‍ പോകുകയായിരുന്ന യുവാവിനെ തടഞ്ഞ് വെച്ച് മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇയാളോട് മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട് വണ്ടിയിലിരുത്തി തന്നെ വടിയും മറ്റുമായി അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തനിക്ക് മര്‍ദ്ദനമേറ്റ കാര്യം യുവാവ് വീട്ടില്‍ പറഞ്ഞിരുന്നില്ല. ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. യുവാവിന്റെ മാതാവ് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്‌റ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഴുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button