Latest NewsNewsInternational

അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലുക, അമുസ്ലീങ്ങള്‍ക്ക് നികുതി നടപ്പിലാക്കുക: താലിബാനോട് മതമൗലികവാദി

സംഗീതം, അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ഇടപഴകുന്നത് എന്നിവ നിരോധിക്കണം എന്നാവശ്യപ്പെട്ട ഇയാള്‍ മുസ്ലിം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പ്രത്യേക നികുതി ചുമത്തണമെന്നും ആവശ്യപ്പെടുന്നു.

ലണ്ടന്‍: സ്വാതന്ത്രങ്ങൾക്ക് വിലങ്ങിട്ട് താലിബാനിൽ കടുത്ത നിയമങ്ങൾ നടപ്പിലാക്കാൻ ആഹ്വാനം നൽകി ഒരു മതമൗലികവാദി. അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിയുകയും കള്ളന്മാരുടെ കൈകള്‍ വെട്ടുകയും അതുപോലെ മദ്യപാനികളെ ചാട്ടവാറിനടിക്കുകയും വേണമെന്ന് ഈ മതപ്രഭാഷകന്‍ ആവശ്യപ്പെടുന്നു. അന്‍ജേം ചൗധരി എന്ന ഇസ്ലാമിക പ്രഭാഷകനാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു തലമുറയിലെ ജിഹാദികള്‍ക്ക് ഉത്തേജനം പകരുകയും അതുപോലെ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്ക് വഴിമരുന്നിട്ട പ്രസംഗങ്ങള്‍ നടത്തുകയും ചെയ്ത ഇസ്ലാമിക പ്രഭാഷകനാണ് അന്‍ജേം ചൗധരി. ഇസ്ലാമിക സ്റ്റേറ്റിനെ പിന്തുണച്ചതിന്റെ പേരില്‍ അഞ്ചുവര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ട ചൗധരി ജയില്‍ മോചിതനായതിനു ശേഷം പരസ്യമായി പ്രസംഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം ഈ വിലക്ക് നീക്കീയതോടെ തന്റെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങളുമായി ഇയാള്‍ വീണ്ടും വേദികളിലെത്തുകയാണ്.

Read Also: അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യൻ വ്യോമസേന

സംഗീതം, അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ഇടപഴകുന്നത് എന്നിവ നിരോധിക്കണം എന്നാവശ്യപ്പെട്ട ഇയാള്‍ മുസ്ലിം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പ്രത്യേക നികുതി ചുമത്തണമെന്നും ആവശ്യപ്പെടുന്നു. താരതമ്യേന മൃദുമുഖം കാട്ടുവാന്‍ ശ്രമിക്കുന്ന രണ്ടാം താലിബാന്‍ സര്‍ക്കാരിനോട് അഫ്ഗാനിസ്ഥാനില്‍ നിന്നും പാശ്ചാത്യ സംസ്‌കാരത്തിന്റെ അവസാന അവശേഷിപ്പും നീക്കം ചെയ്യണമെന്നാണ് ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഈ മതമൗലിക വാദി തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നത്. സംഗീതം, നാടകം, തത്വശാസ്ത്രം തുടങ്ങിയ അനാവശ്യകാര്യങ്ങള്‍ നിരോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

shortlink

Post Your Comments


Back to top button