ഇന്ത്യയ്ക്ക് വേണ്ടി, അതിലെ ഓരോ മണൽത്തരിക്കും വേണ്ടി സ്വന്തം കുടുംബത്തെ വിട്ടകന്ന് തന്റെ ജീവൻ തന്നെ നമുക്ക് വേണ്ടി ബലിയർപ്പിക്കുന്നവരാണ് ജവാന്മാർ. മരണം വരെ സ്വന്തം രാജ്യത്തെ കാക്കുമെന്ന പ്രതിഞ്ജയാണ് ഓരോ സൈനികനുമുള്ളത്. മുന്‍ എന്‍.എസ്.ജി. കമാന്‍ഡോയും രാജ്യം ശൗര്യചക്ര ബഹുമതി നല്‍കി ആദരിക്കുകയും ചെയ്ത കമാന്‍ഡോ പി.വി. മനേഷ് ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സൈനികരുടെ ജീവിതത്തെ കുറിച്ച് തുറന്നു പറയുന്നു.
കാർഗിൽ യുദ്ധത്തിൽ ഇന്ത്യയ്ക്കു നഷ്ടം 527 വീര യോദ്ധാക്കളെയായിരുന്നു. പാക്ക് പട്ടാളത്തിന്റെ സഹായത്തോടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നുഴഞ്ഞു കയറിയവരാണ് ഇന്ത്യയെ തകർക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സേനാ വാഹനങ്ങളെയാണ് പാക്ക് സംഘം ആദ്യം ആക്രമിച്ചത്. തുടക്കത്തിൽ ഇന്ത്യൻ ഭാഗത്ത് കൂടുതൽ ജവാന്മാർക്കു ജീവൻ നഷ്ടമായി. നാടോടികളായ ഇടയന്മാരുടെ സംഘമാണ് ഇന്ത്യക്കാരല്ലാത്തവർ കാർഗിൽ പർവത മേഖലയിലുണ്ടെന്ന വിവരം കൈമാറിയത് എന്ന് ഓർത്തെടുക്കുകയാണ് പി.വി. മനേഷ്.
Also read:‘മണി ആശാനെ കണ്ടതും ഞാൻ വിയർക്കാൻ തുടങ്ങി’: മുന്മന്ത്രിയെ കണ്ട അനുഭവം തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്
ഇടയന്മാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻകാരുടെ ഒളിസങ്കേതവും തിരിച്ചറിഞ്ഞ് ‘ഓപറേഷൻ വിജയ്’ തുടങ്ങുകയായിരുന്നു സൈന്യം. ആയിരത്തിലധികം സൈനികർക്കായിരുന്നു പരിക്ക് പറ്റിയത്. ഔദ്യോഗികമായി പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുദ്ധത്തിൽ മൂവായിരത്തിലധികം ആളുകളെ അവർക്ക് നഷ്ടമായിട്ടുണ്ടെന്നാണ് മനേഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
‘പർവത മേഖലയിലാണെങ്കിലും ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും കാർഗിൽ യുദ്ധത്തിൽ പങ്കാളികളായി. കര, വ്യോമ സേനകൾ നേരിട്ടു യുദ്ധത്തിൽ പങ്കാളിയായപ്പോൾ, നാവിക സേന മുന്നേറ്റത്തിലൂടെ പാകിസ്ഥാന്റെ പ്രതിരോധ തന്ത്രം തകിടം മറിച്ചു. ഇന്നും ഇന്ത്യൻ സൈന്യം രാജ്യത്തെ സംരക്ഷിക്കുന്നതിൽ പ്രാപ്തരാണ്. നമ്മുടെ രാജ്യം ഇതുവരെ മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ പോയിട്ടില്ല. എട്ട് രാജ്യങ്ങളോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. യുദ്ധങ്ങൾ കുറച്ച് ദിവസം കൊണ്ട് അവസാനിക്കും. എന്നാൽ, ഒരിക്കലും അവസാനിക്കാത്തത് തീവ്രവാദമാണ്. സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഇന്നും ഇപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്നത് സൈനികർ മാത്രമാണ്. സ്വതന്ത്ര ഇന്ത്യക്ക് ശേഷവും എത്ര സൈനികരാണ് രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിഹച്ചിട്ടുള്ളത്.
Also Read:പാകിസ്ഥാനിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക: കുറ്റകരമല്ലെന്ന് ഭരണകൂടം, കേസെടുക്കാതെ പോലീസ്
ഇതിൽ എത്ര സൈനികരെ നമ്മൾ ഓർത്തിരിക്കുന്നു?. എത്ര പാഠ പുസ്തകങ്ങളിൽ സൈനികരെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്?. നമ്മുടെ രാജ്യം ഒരിക്കലും മറ്റൊരു രാജ്യത്തിനു അതിർത്തിക്കുള്ളിൽ ചെന്ന് അവർ അങ്ങോട്ട് ആക്രമിച്ചിട്ടില്ല. അവരുടെ സ്ഥലം പിടിച്ചെടുക്കുക എന്നത് നമ്മുടെ ഉദേശമല്ല. കാർഗിൽ യുദ്ധസമയത്ത് ഞങ്ങടെ ബെറ്റാലിയന്റെ അഭിമാനമായിട്ടുള്ള മലയാളിയായ ജവാൻ ജയപ്രസാദ്. കാർഗിൽ സമയത്ത് കാശ്മീരിലും ആക്രമണങ്ങൾ നടന്നിരുന്നു. തീവ്രവാദികളിൽ നിന്നും വെടിയേറ്റ അദ്ദേഹം ‘സർ’ എന്ന് വിളിച്ച് കൊണ്ട് വീണു.
ചൈന-ഇന്ത്യൻ-പാകിസ്ഥാൻ ബോർഡറിൽ മൈനസ് 40,60 ഡിഗ്രിയിൽ ഡ്യൂട്ടി എടുക്കുന്ന സൈനികരുണ്ട്. എത്ര പേർക്ക് മൈനസ് 10 വരെയുള്ള നമ്മുടെ വീട്ടിലെ ഫ്രിഡ്ജിനകത്ത് കൈവെച്ച് നിൽക്കാൻ സാധിക്കും? അത്രയും മാസങ്ങളോളം കഷ്ടപ്പാടുകൾ സഹിച്ച് കൊണ്ട് നിൽക്കുകയാണ് സൈനികർ. ഹനുമന്തപ്പ എന്ന ജവാനെ കുറിച്ച് ആണ് പറയാനുള്ളത്. സിയാച്ചിനില്‍ ഹിമപാതത്തിനിടെയാണ് ഹനുമന്തപ്പയെ കാണാതായത്. മൈനസ് 45 ഡിഗ്രിയായിരുന്നു ഹനുമന്തപ്പയെ കണ്ടെത്തിയ പ്രദേശത്തെ താപനില. ഹിമപാതത്തിൽ പത്ത് സൈനികർ അകപ്പെട്ടു. ആറാം ദിവസമാണ് ഹനുമന്തപ്പയെ പുറത്തെടുത്തത്. അപ്പോൾ, മഞ്ഞുപാളികൾക്കുള്ളിൽ നിന്ന് കൊണ്ട് പുറത്തെടുത്തപ്പോൾ അദ്ദേഹം വിളിച്ചത് ‘മാ..’ എന്നായിരുന്നു. ഇന്ത്യൻ ആർമിക്കാർ എത്രത്തോളം ആത്മാർത്ഥതയോടെയാണ് ജോലി ചെയ്യുന്നതെന്ന് ലോകം മുഴുവൻ അന്ന് പറഞ്ഞു.
മകളുടെ ചോറൂണിന് സുധീഷ് എന്ന ചെറുപ്പക്കാരന്റെ ഭൗതികശരീരമായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സ്വന്തം മകളെ ഒരിക്കൽ പോലും കാണാൻ സാധിക്കാതെയായിരുന്നു ആ ജവാൻ യാത്രയായത്. ഒരു സൈനികനായ തന്റെ മകൻ മരിച്ചത് രാജ്യത്തിന്റെ സുരക്ഷയ്ക്കായുള്ള പോരാട്ടത്തിനിടയിലായിരുന്നു എന്നായിരുന്നു സുധീഷിന്റെ അച്ഛൻ പറഞ്ഞത്’, പി.വി. മനേഷ് പറയുന്നു.
Post Your Comments