കാബൂള്‍: താലിബാനെ പിന്തുണച്ചും പുകഴ്ത്തിയും ചൈനീസ് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഹ്യൂ ച്യുന്‍യിങ്ങാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ പരമാധികാരം മാനിക്കുന്ന തങ്ങള്‍ താലിബാനുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് ഹ്യൂ ച്യന്‍യിങ് പറഞ്ഞു.
‘താലിബാന് കഴിഞ്ഞ തവണ അധികാരത്തിലിരുന്നതിനേക്കാള്‍ സമചിത്തതയുള്ളവരും യുക്തിയുള്ളവരുമാണെന്ന് നിരവധി പേര് വിശ്വസിക്കുന്നുണ്ട്. താലിബാന് ഗുണാത്മകമായ ഭരണം നടത്തുമെന്നും യോജിച്ച രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുമെന്നും എല്ലാവരെയും ഉള്‍കൊള്ളുമെന്നും ചൈന പ്രതീക്ഷിക്കുന്നു’.
‘തീവ്രവാദവും ക്രിമിനലിസത്തിനും തടയിട്ട് താലിബാന് സമാധാനം സൃഷ്ടിക്കണം. യുദ്ധത്തെ അതിജീവിച്ച ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കണം. അഫ്ഗാനില്‍ ദ്രുതഗതിയിലുണ്ടായ പരിണാമങ്ങളെക്കുറിച്ചും പൊതുജനാഭിപ്രായങ്ങളെക്കുറിച്ചും ലോകത്തെ മറ്റുള്ളവര്‍ക്ക് വസ്തുനിഷ്ഠമായ വിധികളില്ല. ഇക്കാര്യത്തില്‍ പശ്ചാത്യ രാജ്യങ്ങള്‍ പ്രത്യേകിച്ചും ഒരു പാഠം പഠിക്കണമെന്ന് ഞാന്‍ കരുതുന്നു’ -ഹ്യൂ പറഞ്ഞു.
Post Your Comments