ന്യൂഡൽഹി: സൈഡസ് കാഡിലയുടെ സൈകോവ്- ഡി വാക്സിൻ സെപ്തംബർ മുതൽ വിപണിയിലെത്തും. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെയാണ് സൈഡസ് കാഡില ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.
പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കും വാക്സിൻ നൽകാം. നീഡിൽ ഫ്രീ കോവിഡ് വാക്സിനാണ് സൈകോവ് ഡി. ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്സിൻ കൂടിയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയ്ക്കുള്ളത്. വാക്‌സിന്റെ വില ഇതുവരെ കമ്പനി നിശ്ചയിച്ചിട്ടില്ല.
ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും പരീക്ഷണത്തിൽ പങ്കാളികളായി. രാജ്യത്ത് കൗമാരക്കാർക്കുള്ള ആദ്യ വാക്സിൻ പരീക്ഷണം നടത്തിയത് സൈകോവ് ഡിയാണ്.
Post Your Comments