ന്യൂഡൽഹി: കൈത്തറി ഉത്പ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കർമ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കൈത്തറി ഉത്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വർധിപ്പിക്കാനും ലക്ഷ്യമിട്ട് മൂന്ന് വർഷം കൊണ്ട് കൈത്തറിയുടെ ഉത്പ്പാദനം ഇരട്ടിയാക്കാനുമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി എട്ടംഗ സമിതിയെ സർക്കാർ നിയോഗിച്ചു. 45 ദിവസത്തിനകം അന്തിമവും സമഗ്രവുമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കർമ്മ സമിതിയ്ക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ സുനിൽ സേഥിയാണ് സമിതിയുടെ അദ്ധ്യക്ഷനായി നിയോഗിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നുളള കയറ്റുമതി 10,000 കോടി രൂപയിലേക്ക് ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് നിന്നുളള കൈത്തറി കയറ്റുമതി നിലവിൽ 2,500 കോടി രൂപയും ആകെ വാർഷിക ഉത്പ്പാദനം 60,000 കോടി രൂപയുടേതുമാണ്. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനായുള്ള നടപടികളും വിദഗ്ധ സമിതി നിർദ്ദേശിക്കും. വാർഷിക ഉത്പ്പാദനം 1.2 ലക്ഷം കോടി രൂപയിലേക്ക് ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments